രാജ്യത്താകമാനം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സജീവമായി കൊണ്ടിരിക്കുകയാണ്. എല്ലാ ഓട്ടോമൊബൈൽ കമ്പനികളും അവരുടേതായ മോഡലുകളിലും ശ്രേണികളിലുമായി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനും മറ്റും ഇരുചക്രവാഹനങ്ങളുടെ സബ്സിഡി ഇരട്ടിയാക്കി നിർമാതാക്കളുടെ ജോലി നേരിയതോതിൽ കുറക്കാനും പദ്ധതി നടപ്പാക്കുകയാണ് കേന്ദ്രം.
രാജ്യത്ത് പ്രഖ്യാപിച്ച FAME II ഭേദഗതി പ്രകാരം കൊണ്ട് ഇരുചക്രവാഹനങ്ങൾക്ക് വില കുറയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ടിൽ അറിയിക്കുന്നത്. അതായത് EV വാഹനം ഇരുചക്ര വാഹനങ്ങളിൽ മുന്നേ നൽകിയിരുന്ന സബ്സിഡി ആനുകൂല്യങ്ങൾ ഇന്ത്യൻ സർക്കാർ വർധിപ്പിച്ചിരിക്കുകയാണ്. EV വാഹനങ്ങളിൽ ഏറ്റവും ലേറ്റസ്റ്റ് മോഡലായ ATHER 450x ന്റെ ഇപ്പോഴത്തെ വിപണിയിലെ വിലയിൽ നിന്നും 14500 രൂപയോളം കുറയ്ക്കുമെന്നും അറിയിക്കുന്നു.
ഈയൊരു പദ്ധതി പ്രകാരം ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വാങ്ങാൻ ലക്ഷ്യമിട്ടിരിക്കുന്നവർക്ക് ഈയൊരു പദ്ധതി വളരെ അധികം സഹായകമായേക്കാം. കൂടാതെ ഇന്ത്യയിലുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് ഉൽപ്പാദനത്തിൽ കൂടുതൽ വർദ്ധനവും ഉണ്ടാകും. പ്രാരംഭത്തിൽ EV വാഹനങ്ങളുടെ ബാറ്ററി പാക്കിംഗ് കിലോവാട്ടിന് പതിനായിരം രൂപയോളം സബ്സിഡിയാണ് നൽകിയിരുന്നത്. എന്നാൽ തന്നെയും ഇതിനോടനുബന്ധിച്ച് ആനുകൂല്യങ്ങൾ 50 ശതമാനത്തോളം പരിഷ്‌കരണത്തിന് ശേഷം വർദ്ധിപ്പിക്കുകയും ചെയ്തു.
2025 ഓടെ ആറു ദശലക്ഷം EV വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുകയും അത് വിറ്റഴിക്കാനുമാണ് പുതിയ പദ്ധതി പ്രകാരം അറിയിക്കുന്നത്. ഇതിനോടനുബന്ധിച്ച് രാജ്യത്തുള്ള EV വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനും ഗതാഗത ദേശീയ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഈയൊരു പദ്ധതി രാജ്യത്താകമാനം EV വാഹനങ്ങൾ കൂടുതൽ ഉൽപ്പാദിപ്പിക്കുവാനും അത് വിറ്റഴിക്കാനും സഹായിക്കുമെന്നും ഗവൺമെൻറ് അവകാശപ്പെടുന്നു