കാത്തിരിപ്പിനൊടുവില്‍ ഒല ഇലക്‌ട്രിക് ഓഹരി വിപണിയിലേക്ക്, രേഖകള്‍ സമര്‍പ്പിച്ചു

December 25, 2023
37
Views

നിക്ഷേപകരുടെ ദീര്‍ഘനാള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്‌ട്രിക് ഓഹരി വിപണിയിലേക്ക് എത്തുന്നു.

നിക്ഷേപകരുടെ ദീര്‍ഘനാള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്‌ട്രിക് ഓഹരി വിപണിയിലേക്ക് എത്തുന്നു.

നിലവില്‍, ഐപിഒയുമായി ബന്ധപ്പെട്ട കരട് രേഖകള്‍ സെബിക്ക് മുമ്ബാകെ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് ഒല ഇലക്‌ട്രികിന്റെ തീരുമാനം. ഓഫര്‍ ഫോര്‍ സെയില്‍ വഴി 9.5 കോടി ഓഹരികള്‍ വില്‍ക്കുന്നതാണ്. 10 രൂപയാണ് ഓരോ ഓഹരിയുടെയും മുഖവില നിശ്ചയിച്ചിരിക്കുന്നത്.

മൊത്തം ഐപിഒയുടെ 75 ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും, 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും, 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും വകയിരുത്തുന്നതാണ്. 2024 ഓടെ 700-800 കോടി ഡോളര്‍ മൂല്യമുള്ള കമ്ബനിയായി മാറാനാണ് ഒല ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്ന ആദ്യ ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കള്‍ കൂടിയാണ് ഒല ഇലക്‌ട്രിക്.ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രധാനമായും കമ്ബനിയുടെ പൊതുവായ ആവശ്യങ്ങള്‍ക്കും, ഉല്‍പന്ന വികസനം, വായ്പാ തിരിച്ചടവ്, സബ്സിഡയറികള്‍ക്ക് കടം നല്‍കല്‍, മൂലധന ചെലവുകള്‍, ഒല ജിഗാ ഫാക്ടറി പദ്ധതി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്. 2017-ലാണ് ഇലക്‌ട്രിക് വാഹന നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ചത്. ഇന്ന് ടൂവീലര്‍ വില്‍പ്പനയില്‍ രാജ്യത്ത് തന്നെ മുൻപന്തിയില്‍ ഉള്ള കമ്ബനി കൂടിയാണ് ഒല.

Article Categories:
Business

Leave a Reply

Your email address will not be published. Required fields are marked *