കെവൈസി അപ്ഡേറ്റിന്റെ പേരില്‍ വ്യാപക തട്ടിപ്പ്: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ

February 4, 2024
13
Views

രാജ്യത്ത് കെവൈസി അപ്ഡേറ്റിന്റെ പേരില്‍ വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

രാജ്യത്ത് കെവൈസി അപ്ഡേറ്റിന്റെ പേരില്‍ വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

കെവൈസി അപ്ഡേറ്റ് ചെയ്യുക എന്ന വ്യാജേനേ നിരവധി തട്ടിപ്പ് സംഘങ്ങളാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാമ്ബത്തിക തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാനും അക്കൗണ്ട് സുരക്ഷിതമാക്കാനും ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ആർബിഐ നിർദ്ദേശിച്ചു.

തട്ടിപ്പ് സംഘങ്ങള്‍ ഉപഭോക്താക്കളെ ഫോണ്‍ കോളിലൂടെയോ, എസ്‌എംഎസ് വഴിയോ, ഇമെയില്‍ വഴിയോ ആണ് കോണ്‍ടാക്‌ട് ചെയ്യുന്നത്. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കരസ്ഥമാക്കുക എന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ ലക്ഷ്യം. തുടർന്ന് ബാങ്ക് അക്കൗണ്ടിന്റെയടക്കം ലോഗിൻ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതാണ്. ഇതിന് പുറമേ, പ്രത്യേക ലിങ്ക് അയച്ച്‌ മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടാറുണ്ട്. കെവൈസി അപ്ഡേറ്റിനായി ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ സമീപിക്കുമ്ബോള്‍, വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പങ്കുവെക്കാൻ പാടുള്ളതല്ല.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *