ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ എംബസികള്‍ക്ക് സുരക്ഷ ശക്തമാക്കി

February 10, 2024
0
Views

തെല്‍അവീവ്: ഭീകരാക്രമണ സാധ്യതയുണ്ടെന്ന പേരില്‍ ലോകമെമ്ബാടുമുള്ള ഇസ്രായേലി എംബസികളില്‍ സുരക്ഷ ശക്തമാക്കി.

തെല്‍അവീവ്: ഭീകരാക്രമണ സാധ്യതയുണ്ടെന്ന പേരില്‍ ലോകമെമ്ബാടുമുള്ള ഇസ്രായേലി എംബസികളില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണം നടത്താനുള്ള പദ്ധതികള്‍ ഇൻറലിജൻസ് അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് ഇസ്രായേലി മാധ്യമമായ ‘ചാനല്‍ 12’ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ, നെതർലൻഡ്‌സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്രായേല്‍ എംബസികള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

ജനുവരി 31ന് സ്റ്റോക്ക്ഹോമിലെ ഇസ്രായേല്‍ എംബസിക്ക് പുറത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതിനെ ഭീകരാക്രമണശ്രമമായാണ് ഇസ്രായേല്‍ വിലയിരുത്തിയത്. കണ്ടെത്തിയ വസ്തുക്കള്‍ പൊലീസ് നശിപ്പിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *