എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. 8.5 ല്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. രാജ്യത്തെ ആറുകോടിയോളം ശമ്പളക്കാരെ നടപടി പ്രതികൂലമായി ബാധിക്കും.
കൊവിഡ് സാഹചര്യത്തില്‍ പിഎഫിലേക്കുള്ള പണത്തിന്റെ വരവ് കുറഞ്ഞതും നിരവധി പേര്‍ പണം പിന്‍വലിച്ചതും പലിശനിരക്ക് കുറയ്ക്കാന്‍ കാരണമായി.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഫിനാന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഓഡിറ്റ് കമ്മിറ്റി ചേര്‍ന്നയോഗത്തിലാണ് തീരുമാനം. തൊഴില്‍ ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ അടങ്ങിയതാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്. പലിശ നിരക്ക് കുറച്ചത് സിബിറ്റിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.