ഹയർ സെക്കൻഡറി പരീക്ഷയ്ക്കൊപ്പം എട്ട്, ഒമ്ബത് ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയ്ക്കൊപ്പം എട്ട്, ഒമ്ബത് ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.തുടർന്ന് സ്കൂള്‍ വാർഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി.ഇതനുസരിച്ച് എട്ട്, ഒമ്ബത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക.
മാർച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാർച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയൻസ് പരീക്ഷ 14ലേക്കും മാറ്റിയിട്ടുണ്ട്. മാർച്ച് 27ലെ ഒമ്ബതാം ക്ലാസ് പരീക്ഷ രാവിലെയാണ് നടത്തുക. ഹൈസ്കൂളുകളോട് ചേർന്നല്ലാതെ പ്രവർത്തിക്കുന്ന എല്‍.പി, യു.പി സ്കൂളുകളില്‍ മാർച്ച് 18 മുതല്‍ നിശ്ചയിച്ച പരീക്ഷകള്‍ മാർച്ച് 15ന് ആരംഭിക്കുംമെന്നും സർക്കുലറില്‍ പറയുന്നു.അതെസമയം ഹൈസ്കൂളുകളോട് ചേർന്നുള്ള എല്‍.പി, യു.പി സ്കൂളുകളിലെ പരീക്ഷ ടൈംടേബിളില്‍ മാറ്റമില്ല.മാർച്ച് അഞ്ച് മുതലാണ് പരീക്ഷ തുടങ്ങുന്നത്. ഇൻഡിപെൻഡന്‍റ് എല്‍.പി, യു.പി അധ്യാപകരെ എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് സർക്കുലറിലുണ്ട്. എല്‍.പി, യു.പി ചേർന്നുള്ള ഹൈസ്കൂളുകളില്‍ ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള പരീക്ഷക്ക് ഹയർ സെക്കൻഡറി ഉള്‍പ്പെടെ മുഴുവൻ ക്ലാസ് മുറികളും ഉപയോഗിക്കാം. ഹയർ സെക്കൻഡറി പരീക്ഷ സമയത്തുതന്നെ എട്ട്, ഒമ്ബത് ക്ലാസുകള്‍ക്ക് വാർഷിക പരീക്ഷ നിശ്ചയിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.