തിരുവനന്തപുരത്ത് ദമ്ബതികള്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

February 21, 2024
5
Views

തിരുവനന്തപുരം പാലോട് നാഗരിയില്‍ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാഗര സ്വദേശി കെ കെ ഭവനില്‍ അനില്‍ കുമാർ (55), ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്.

വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹൂക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹങ്ങള്‍‌. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദമ്ബതികള്‍ പുറത്ത് വരാതിരുന്നതോടെ ബന്ധുവാണ് അന്വേഷിച്ചെത്തിയത്. ദമ്ബതികളുടെ പേര് ആവര്‍ത്തിച്ച്‌ വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. ഇതോടെ ബന്ധു വാതില്‍ തള്ളി തുറന്ന് അകത്ത് കയറി. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ട ബന്ധു വിവരം ഉടൻ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവ കർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് മരിച്ച അനില്‍കുമാര്‍. വിതുര പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *