മോസ്കോ: റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നാരോപിച്ച് സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ.രണ്ട് ദിവസമായി യുക്രെയ്നിനുമേല്‍ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
റഷ്യന്‍ കണ്ടെന്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്നും കാണിച്ച് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് റഷ്യ തീരുമാനച്ചിരിക്കുന്നത്. എന്നാല്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
റഷ്യ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഫേസ്ബുക്ക് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.