അടൂരിൽ നഗരസഭാ ഉദ്യോഗസ്ഥതയെ കൗൺസിലർ ആക്രമിച്ചു പരിക്കേൽപിച്ചു

February 26, 2022
703
Views

അടൂർ : നഗരസഭയിൽ എൽ ഡി എഫ് കൗൺസിലറുടെ കയ്യാങ്കളിയിൽപരിക്കേറ്റത് ക്ലാർക്കിന് . പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ഇടതുപക്ഷം ഭരിക്കുന്ന അടൂർ നഗരസഭയിലെ വനിതാ ജീവനക്കാരിയെ സിപിഎം കൗൺസിലർ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് ബിജെപി അടൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി

പ്രതിക്ഷേധക്കാരെ നഗരസഭാ കവാടത്തിൽ പോലീസ് തടഞ്ഞു.പ്രതിഷേധ പ്രകടനം ബിജെപി അടൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുംമ്പള്ളിൽ ഉദ്ഘാടനം ചെയ്തു
മുൻസിപ്പൽ പ്രസിഡന്റ്‌ ഗോപൻ മിത്രപുരത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ എസ് സി മോർച്ച ജില്ലാ പ്രസിഡന്റ്‌ രൂപേഷ് അടൂർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, അരുൺ താന്നിക്കൽ,മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ മാങ്കൂട്ടം, മണ്ഡലം സെക്രട്ടറി ആർ ജിനു, ട്രഷരർ എസ് വേണുഗോപാൽ,IT & സോഷ്യൽ മീഡിയ കൺവീനർ വിനീത് കൈലാസം, ജോയിന്റ് കൺവീനർ അഖിൽ ചന്ദ്രൻ,മുൻസിപ്പൽ സെക്രട്ടറി സാം കുട്ടി, മുൻസിപ്പൽ കമ്മിറ്റി അംഗങ്ങളായ വേണു കുറുപ്പ്,മഹേഷ്‌ ജി,ശ്യാം, ന്യൂനപക്ഷ മോർച്ച മുൻസിപ്പൽ പ്രസിഡന്റ്‌ തോമസ് ജോർജ്, യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗം സിയാദ്,പറക്കോട് ഏരിയ പ്രസിഡന്റ് ഹരി കുമാർ എന്നിവർ സംസാരിച്ചു

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *