വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി ഫെബ്രുവരി 29 വരെ നീട്ടി.
വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി ഫെബ്രുവരി 29 വരെ നീട്ടി.
ജനുവരി 31നകം കെവൈസി പൂര്‍ണമല്ലെങ്കില്‍ ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാകുമെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഫെബ്രുവരി 29നകം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫാസ്ടാഗിനെ കരിമ്ബട്ടികയില്‍പെടുത്തും. ഫാസ്ടാഗുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒരു ഫാസ്ടാഗ് നിരവധി വാഹനങ്ങള്‍ഉപയോഗിക്കുന്നത് അടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ ഒരു വാഹനത്തെ ബന്ധിപ്പിച്ച് നിരവധി ഫാസ്ടാഗുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കി ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കെവൈസി നടപടികള്‍ അന്തിമമമാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്.
അതാത് ബാങ്കിന്റെ ഫാസ്‍ടാഗ് സൈറ്റില്‍ ലോഗിൻ ചെയ്‍ത കസ്റ്റമർ പ്രൊഫൈല്‍ പരിശോധിച്ചാല്‍ കെവൈസി ചെയ്തതാണോ എന്ന് അറിയാൻ സാധിക്കും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഐഡി ടൈപ്, ഐഡി പ്രൂഫ് നമ്ബർ, ഐഡി പ്രൂഫ് ഫോട്ടോ എന്നിവ നല്‍കിയാല്‍ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
പരമാവധി ഏഴ് പ്രവർത്തി ദിവസങ്ങളാണ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടിവരുന്നത്. ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ ഐഡി പ്രൂഫായും അഡ്രസ് ഫ്രൂഫായും സ്വീകരിക്കും.
ഫാസ്‌ടാഗ് സ്റ്റാറ്റസ് ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം?
‘fastag.ihmcl.com’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ലോഗിന്‍ (Login) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്ബറും പാസ്വേഡും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക.
നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നമ്ബർ ഉപയോഗിച്ച് വേണം ലോഗിന്‍ ചെയ്യാന്‍.
ശേഷം മൈ പ്രൊഫൈല്‍ (My Profile) ടാബ് തുറന്നതിന് ശേഷം കെവൈസി സ്റ്റാറ്റസ് (KYC status) ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.
ഫാസ്‌ടാഗ് കെവൈസി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
‘fastag.ihmcl.com’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മൈ പ്രൊഫൈല്‍ (My Profile) സെക്ഷനില്‍ നിന്ന് കെവൈസി (KYC) ടാബ് തുറക്കുക.
നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക.
പാസ്‌പോർട്ട് സൈസ് ചിത്രം അപ്‌ലോഡ് ചെയ്യുക.
സ്ഥിരീകരിക്കുന്നതിനായി ‘Confirm the declaration’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ശേഷം സബ്മിറ്റിലും (Submit) ക്ലിക്ക് ചെയ്യുക.