കരള്‍രോഗമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട 5 സൂപ്പര്‍ ഫുഡുകള്‍

September 11, 2023
26
Views

അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.

അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.

കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. എന്നിരുന്നാലും, ആരോഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുന്നത് പോലും കരളിന്റെ ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിദഗ്ധര്‍‌ പറയുന്നു. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഒന്ന്…

ചീര, ബ്രൊക്കോളി എന്നിവ പോലുള്ള പച്ച പച്ചക്കറികള്‍ വിറ്റാമിനുകള്‍ എ, സി, കെ, അതുപോലെ ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുള്‍പ്പെടെ അവശ്യ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള്‍ സംയുക്തമായി കരള്‍ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. വീക്കം കുറയ്ക്കുകയും വിഷാംശം ഇല്ലാതാക്കല്‍ പ്രക്രിയകളെ സഹായിക്കുകയും കരള്‍ കോശങ്ങളുടെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇലക്കറികളിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *