‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാരം രണ്ടാം തവണയും അര്‍ജന്റീന ഇതിഹാസത്തിന്

January 17, 2024
32
Views

കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസിക്ക്. ഒരിക്കല്‍ കൂടി ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം മെസിയെ തേടയെത്തി.

ബലോന്‍ ദ് ഓര്‍ നേട്ടത്തിന് പിന്നാലെയാണ് ഫിഫ മികച്ച താരത്തിനുള്ള അവാര്‍ഡിനും അര്‍ഹനായത്. ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019 ലും 2022 ലും മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തത്.മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്‌പെയിന്‍ താരം ഐതാന ബോണ്‍മാറ്റിയെ തിരഞ്ഞെടുത്തു. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍ പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി.

കഴിഞ്ഞ സീസണിലെ സിറ്റിയുടെ ട്രെബിള്‍ നേട്ടമാണ് പെപ് ഗ്വാര്‍ഡിയോളെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകയായ സറീന വിഗ്മാന്‍ മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ കീപ്പര്‍ അന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും താരമായ ഏര്‍പ്‌സാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. ബ്രസീലിയന്‍ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലര്‍മെ മദ്രുഗ മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം നേടി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനുള്ള ഫെയര്‍പ്ലേ പുരസ്‌കാരം ബ്രസീല്‍ പുരുഷ ടീമിന് ലഭിച്ചു. വംശീയതയ്‌ക്കെതിരായ പോരാട്ടത്തിനാണ് ബ്രസീല്‍ ടീമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *