സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയം അത്രയും എഴുന്നേറ്റ് നിന്ന് ഭീമൻ രഘു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയം അത്രയും എഴുന്നേറ്റ് നിന്ന് ഭീമൻ രഘു.
അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒപ്പം ഭീമൻ രഘുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉണ്ട്. ഇതൊരു ദേശീയ ഗാനം അല്ല എന്നു പലരും കമന്റ് ചെയ്യുന്നുണ്ട്. പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ ഒരേ നില്‍പ്പാണ് നടൻ. സദസ്സില്‍ ഇരിക്കുന്ന മറ്റ് നടന്മാര് ഇതുകണ്ട് ചിരിക്കുന്നതും കാണാം. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ നിന്നു കേള്‍ക്കുകയും കയ്യടിക്കുകയുമാണ് ഭീമൻ രഘു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ ആണ്‍കരുത്തിന്റെ പ്രതിരൂപമായാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ അലൻസിയര്‍ പ്രശംസിച്ചത്. ‘സ്പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വര്‍ണത്തില്‍ പൊതിഞ്ഞ് തരണം. 25000 രൂപയും സ്പെഷ്യല്‍ ജൂറിയും തന്ന് തങ്ങളെ അപമാനിക്കരുത്. പെണ് പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ് കരുത്തുള്ള ഒരു പ്രതിമ തരണം.’ ആണ്‍കരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് താൻ അഭിനയം നിര്‍ത്തും എന്നുമാണ് അലൻസിയറിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങ് വിവാദത്തിലാണ് കലാശിച്ചത്.