അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി

September 16, 2023
37
Views

നടന്‍ അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി.

തിരുവനന്തപുരം: നടന്‍ അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം റൂറല്‍ എസ്‌പി ഡി ശില്പയ്ക്കാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായാണ് പരാതിയില്‍ ആരോപിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കെയാണ് പുതിയ സംഭവം.

അലന്‍സിയര്‍ നടത്തിയ പ്രസ്‌താവനയ്ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. അലന്‍സിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്നും പുരസ്‌കാര സമര്‍പ്പണ വേദിയില്‍ അലന്‍സിയര്‍ പറഞ്ഞത് തീര്‍ത്തും വിലകുറഞ്ഞ വാക്കുകളാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സാസ്‌കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ട്, ലെസ്ബിയൻ സെക്‌സ് അടക്കം ചെയ്യിപ്പിച്ചു: വെളിപ്പെടുത്തലുമായി മുൻ ബിഗ് ബോസ് താരം

പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്നും സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പ്രതികരിച്ചു. ഒരു സ്ത്രീപക്ഷ കാഴ്‌ചപ്പാട് മുന്നോട്ടുവച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്‌ത ശില്‍പ്പമായി നല്‍കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *