69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി സിനിമാ താരങ്ങള്‍.
ഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി സിനിമാ താരങ്ങള്‍. ഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
മികച്ച നടനുള്ള പുരസ്കാരം അല്ലു അര്ജുൻ (പുഷ്പ) ഏറ്റുവാങ്ങി. മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവരും ഏറ്റുവാങ്ങി. മലയാളത്തില്‍ നിന്നും ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേകം പുരസ്കാരം സ്വീകരിച്ചു.
എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. മികച്ച സിനിമക്കുള്ള പുരസ്കാരം ‘ഹോം’ സിനിമയുടെ നിര്‍മാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. ‘നായാട്ട്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ സ്വീകരിച്ചു. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.