ഡല്‍ഹി ഗാസിപ്പൂരിലെ മാലിന്യകൂമ്ബാരത്തില്‍ തീപിടിച്ചു

April 23, 2024
3
Views

ഡല്‍ഹി: ഡല്‍ഹി ഗാസിപ്പൂരിലെ മാലിന്യകൂമ്ബാരത്തില്‍ തീപിടിച്ചു. പുക ഉയരുന്നത് സമീപവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയാണ്.

അതേസമയം സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതിയുടെ ഉദാഹരണമെന്ന് ബിജെപി ആരോപിക്കുന്നത്. തീ ഉടന്‍ അണയ്ക്കുമെന്നാണ് എഎപി സര്‍ക്കാരിന്റെ പ്രതികരണം

എല്ലാവരുടേയും ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും മാലിന്യവും ശുചിത്വവുമൊന്നും ആരും പരിഗണിക്കുന്നില്ലെന്നാണ് മേഖലയിലെ താമസക്കാര്‍ പ്രതികരിച്ചത്. 1990 മുതല്‍ സമാനമായ പ്രശ്‌നങ്ങളാണ് ഈ പ്രദേശത്തുള്ളവര്‍ നേരിടുന്നതെന്നാണ് പ്രതികരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തങ്ങളെ അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

മാലിന്യ കൂമ്ബാരത്തിന് അടുത്തുള്ളവര്‍ക്കാണ് ഇപ്പോള്‍ പ്രശ്‌നമുള്ളത്. കുറച്ച്‌ കഴിഞ്ഞാല്‍ ഇത് പടരുമെന്നതാണ് ആശങ്ക. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചുമയും കണ്ണ് നീറുന്നതും അടക്കമുള്ള ബുദ്ധിമുട്ടുകളാണ് മേഖലയിലുള്ളവര്‍ നേരിടുന്നത്. ഏപ്രില്‍ 21ന് വൈകുന്നേരത്തോടെയാണ് മാലിന്യ കൂമ്ബാരത്തിന് തീ പിടിച്ചത്. മാലിന്യ കൂമ്ബാരത്തില്‍ നിന്ന് ബഹിര്‍ഗമിച്ച ഗ്യാസാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്നാണ് ദില്ലി അഗ്‌നി രക്ഷാ സേന വക്താവ് പ്രതികരിച്ചിട്ടുള്ളത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *