ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍തീപിടിത്തം

April 30, 2024
3
Views


ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രി 12ഓടെയാണ് തീപിടിത്തമുണ്ടായത്.

റബര്‍ വേസ്റ്റിന് തീപിടിക്കുകയും സമീപത്തെ ആസ്ബസ്റ്റോസ് നിര്‍മിക്കുന്ന കമ്ബനിയിലേക്ക് തീപടരുകയുമായിരുന്നു. 15 ടണ്ണോളം റബര്‍ വേസ്റ്റാണ് കത്തിനശിച്ചത്. പ്രദേശമാകെ വിഷപ്പുക നിറഞ്ഞിരുന്നു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂനിറ്റും കടുത്തുരുത്തിയില്‍നിന്നും ഒരു യൂനിറ്റും എത്തിയാണ് തീനിയന്ത്രണ വിധേയമാക്കിയത്. തീയുടൻ അണച്ചതിനാല്‍ മറ്റ് കമ്ബനികളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *