ന്യൂഡല്‍ഹി: കിഴക്കൻ ഡല്‍ഹിയില്‍ ശനിയാഴ്‌ച രാത്രിയില്‍ തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിരവധി നിയമലംഘനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി.
ആശുപത്രിയ്‌ക്ക് നല്‍കിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
വെറും അഞ്ച് ബെഡുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നതെങ്കിലും അപകടസമയത്ത് ഇവിടെ 12 നവജാത ശിശുക്കള്‍ ഉണ്ടായിരുന്നതായി ഡിസിപി ഷഹ്‌ദാര സുരേന്ദ്ര ചൗധരി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെ ചികിത്സിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡോക്‌ടർമാർക്ക് ഉണ്ടായിരുന്നില്ല. ബിഎഎംഎസ് ഡിഗ്രിയാണ് ഇവർക്കുണ്ടായിരുന്നത്.