സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയില്‍ വൻ തീപിടിത്തം.
ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയില്‍ വൻ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര് മരിച്ചതായി വിവരം.
അല്‍ അഹ്സയിലെ ഹുഫൂഫില്‍ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരായ 10 പേര് വെന്ത് മരിച്ചതായി ദൃസാക്ഷികള്‍ പറയുന്നു.
എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില് അഞ്ച് പേര് ഇന്ത്യക്കാരും മൂന്ന് പേര് ബംഗ്ലാദേശ് പൗരന്മാരുമാണ്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിെൻറ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിെൻറ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.