ദാഖിലിയ ഗവര്‍ണറേറ്റില്‍ ഇന്റര്‍ലോക് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം.
മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റില്‍ ഇന്റര്‍ലോക് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. ബഹ്ലാ വിലായത്തിലാണ് സംഭവം.
സ്ഥലത്തെത്തിയ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം തീയണച്ചതായി അധികൃതര്‍ ട്വിറ്റര്‍ വഴി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഫാക്ടറി ഉടമകളും തൊഴിലാളികളും എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.