കപ്പയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാൻ ഉഗ്രൻ സ്വാദാണ് മീൻ ചുട്ടുള്ളി.
മീൻ – 500 ഗ്രാം
വറ്റൽ മുളക് – 10 എണ്ണം
ചെറിയ ഉള്ളി – 50 ഗ്രാം
വെളുത്തുള്ളി – 40 ഗ്രാം
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 50 മില്ലി
വാഴയില – ഒരു കഷണം
ഉപ്പ് – പാകത്തിന്
വാളൻ പുളി വെള്ളം – ആവശ്യമെങ്കിൽ
തയാറാക്കുന്ന വിധം
ചെറിയ ഉള്ളിയും വറ്റൽ മുളകും വെളുത്തുള്ളിയും ഒരേ അളവിൽ എടുത്ത് കമ്പിയിൽ കുത്തി അടുപ്പിൽ അല്ലെങ്കിൽ സ്റ്റൗവിൽ ചുട്ടെടുക്കുക. അതിനുശേഷം ഇതൊരു ബൗളിലേക്കിട്ട് അവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വാളൻപുളി പിഴിഞ്ഞ വെള്ളവും ചേർത്ത് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക.
ക്ലീൻ ചെയ്ത് വരഞ്ഞു വച്ച മീനിലേക്ക് മസാല നന്നായി മാരിനേറ്റ് ചെയ്ത് ഒരു വാഴയിലയിൽ ആദ്യ ഒരു തണ്ട് കറിവേപ്പില വച്ച് അതിനു മുകളിലായി മാരിനേറ്റ് ചെയ്ത മീൻ വച്ച് പൊതിഞ്ഞ് ഒരു തവയിൽ ഗ്രിൽ ചെയ്യാൻ വയ്ക്കുക.
നന്നായി ചൂടായി വരുമ്പൾ കുറച്ച് വെള്ളം തവയിൽ ഒഴിച്ചു കൊടുക്കുക. രണ്ടു വശവും മീഡിയം തീയിൽ അഞ്ചു മിനിറ്റു നേരം വേവിക്കുക. മീൻ ചുട്ടുള്ളി റെഡി.