കനത്ത മഴ; തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി

April 18, 2024
0
Views

നത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും ഷാർജയിലേക്കും ഉള്ള നാല് വിമാനങ്ങള്‍ ആണ് റദ്ദാക്കിയിരിക്കുന്നത്.

ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളും ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും ആണ് കനത്ത മഴയെ തുടർന്ന് റദ്ദാക്കിയത്.കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് ദുബായിലെ മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറുകയും മെട്രോ സർവീസുകള്‍ക്ക് കാര്യമായ തടസ്സം ഉണ്ടാക്കുകയും ചെയ്തു. ദുബായിലെ അല്‍ നഹ്ദ, മെട്രോ സ്റ്റേഷനുകളിലാണ് വെള്ളം കയറിയതിനെത്തുടർന്ന സർവീസ് തടസ്സപ്പെട്ടത്. മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സപ്പെട്ടത് അറിയിക്കുന്നതിനായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.യാത്രക്കാർക്ക് മഴക്കെടുതിയുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ സർവീസ് നടത്തുന്നതിന് ബദല്‍ ബസ് സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ട് എന്ന് അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെത്തുടർന്ന് കണങ്കാല്‍ വരെയുള്ള വെള്ളത്തില്‍ സ്റ്റേഷന് പുറത്തേക്ക് നടന്നു നീങ്ങുന്ന ആളുകളുടെ നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *