മലേഷ്യയില്‍ കോലാലംപുരില്‍ നടുറോഡില്‍ കാറിനും ബൈക്കിനും മേല്‍ സ്വകാര്യജെറ്റ് തകര്‍ന്നുവീണ് 10 പേര് മരിച്ചു.
കോലാലംപുര്‍ മലേഷ്യയില്‍ കോലാലംപുരില്‍ നടുറോഡില്‍ കാറിനും ബൈക്കിനും മേല്‍ സ്വകാര്യജെറ്റ് തകര്‍ന്നുവീണ് 10 പേര് മരിച്ചു.
ഹൈവേയിലൂടെ സഞ്ചരിച്ച വാഹനങ്ങളുടെ മുകളിലേക്കാണ് വിമാനം പതിച്ചത്. എല്മിന ടൗണ്‍ഷിപ്പിനു സമീപം വ്യാഴാഴ്ചയാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റും ജീവനക്കാരനുമുള്‍പ്പെടെ ബീച്ച്ക്രാഫ്റ്റ് മോഡല്‍ 390 എന്ന വിമാനത്തിലുണ്ടായിരുന്ന എട്ടു പേരും മരിച്ചു. കാര്‍–- ബൈക്ക് യാത്രക്കാരും മരിച്ചു.
ലാന്‍ഡ്ചെയ്യാന്‍ അനുമതി ലഭിച്ച വിമാനം നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. തകരുന്നതിനുമുമ്ബ് എയര്‍ ട്രാഫിക് കണ്ട്രോള് ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.