കാര്‍ഗിലിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു

August 19, 2023
34
Views

കാര്‍ഗിലിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു.

ദില്ലി: കാര്‍ഗിലിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. ദ്രാസിലെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്.

പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ടോടെയാണ് ദ്രാസില്‍ സ്ഫോടനമുണ്ടാകുന്നത്.

ആക്രി സാധനങ്ങള്‍ വില്ക്കുന്ന മേഖലയാണിത്. എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്നതിനെ കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ചില റിപ്പോര്‍ട്ട് അനുസരിച്ച്‌ പൊട്ടാതെ കിടന്ന ഒരു ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന് ഒരു സൂചന പുറത്തുവരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനെക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെ സ്ഫോടനമുണ്ടായി എന്നത് സംബന്ധിച്ച്‌ പൊലീസ് മേഖലയില്‍ അന്വേഷണം നടത്തുകയാണ്. ഒരു സ്ഫോടനമാണ് ഉണ്ടായതെന്നാണ് ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *