അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; ചികിത്സതേടിയത് അമ്ബതു പേര്‍

April 5, 2024
2
Views

കാസർഗോഡ്: ക്ഷേത്രത്തില്‍ നടത്തിയ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് അൻപതിലധികം ആളുകള്‍ ചികിത്സ തേടി. പാലായിലെ തറവാട് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച അന്നദാനത്തിനിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഛര്‍ദിയും തലവേദനയുമടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടായ നിരവധി ആളുകള്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലും തേജസ്വിനി, എന്‍കെബിഎം ആശുപത്രികളിലുമായി ചികിത്സ തേടി.

ഇവരുടെ ആരുടെയും നില ഗുരുതരമല്ലെന്നും പ്രതിരോധ നടപടികള്‍ തുടങ്ങിയതായും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ടി.മനോജ് അറിയിച്ചു. സ്ഥലത്ത് നഗരസഭാ ആരോഗ്യവിഭാഗം എത്തി പരിശോധന നടത്തി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *