വീട്ടിലെ കിണറിനകത്ത് കുടുങ്ങിയ യുവാവ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു

April 5, 2024
0
Views

തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ യുവാവ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം.

അന്‍സറാണ് മരണപ്പെട്ടത്.വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കിണറ്റില്‍ വാണ ബക്കറ്റിന്റെ അടപ്പ് എടുക്കാനായി ഇറങ്ങിപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുമുള്ള കിണറ്റില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നു.ഫയര്‍ഫോഴ്‌സ് സംഘം രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ടാണ് അന്‍സറിനെ പുറത്തെടുത്തത്.പുറത്തെടുക്കുമ്ബോഴേക്കും അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല. പ്രവാസിയായ ഇയാള്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *