ഭക്ഷ്യ വിഷബാധ ; രാഹുല്‍ ഗാന്ധിയുടെ കേരള പര്യടനം റദ്ദാക്കി

April 22, 2024
2
Views

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനാണ് അറിയിച്ചത്.

തൃശൂര്‍, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികള്‍.

ഞായറാഴ്ച ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്‍ഡ്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുല്‍ പങ്കെടുത്തില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണമാണു രാഹുല്‍ പങ്കെടുക്കാത്തത് എന്നാണു പാര്‍ട്ടി അറിയിച്ചത്. രാഹുലിന് പകരം മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ ജാര്‍ഖണ്ഡിലെ മഹാറാലിയില്‍ പങ്കെടുത്തിരുന്നത്. രാഹുലിനു ഭക്ഷ്യവിഷബാധയേറ്റെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *