ഭർതൃവീട്ടിൽ യുവതി സ്വയം തീകൊളുത്തി മരിച്ച സംഭവം: ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മുൻ സൈനികനായ ഭർത്താവിനെ അറസ്റ്റ് ചെയ്തു

February 11, 2022
111
Views

നേമം: ഭർതൃവീട്ടിൽ യുവതി സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ മുൻ സൈനികനായ ഭർത്താവ് അറസ്റ്റിൽ. എൻ.എസ്.ദിവ്യ(38) ആണു മരിച്ചത്. ഭർത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കൽ ലെയ്ൻ നന്ദാവനത്തിൽ എസ്.ബിജുവിനെ(46) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബർ 5 ന് രാവിലെയാണ് സംഭവം. ദിവ്യ 9 ന് വൈകിട്ട് മരിച്ചു. കുടുംബ വഴക്കിനെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഭാര്യയെ പിന്തിരിപ്പിക്കാൻ ശ്രമിക്കാത്തതിനാണ് അറസ്റ്റ്.

ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്നും തീകൊളുത്താൻ ബിജു തന്നെയാണു തീപ്പെട്ടിയെടുത്തു കൊടുത്തതെന്നും പൊലീസ് പറഞ്ഞു. പ്ലസ് വൺ വിദ്യാർഥിയായ മകൾ ആഷിദ ബിജു വീട്ടിലുള്ളപ്പോഴാണ് സംഭവം.

മകൾ മജിസ്ട്രേട്ടിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. ഇയാളെ റിമാൻഡ് ചെയ്തു. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡ് അംബുജ വിലാസത്തിൽ കെ.ശിവൻകുട്ടി നായരുടെയും പി.നിർമല കുമാരിയുടെയും മകളാണ് മരിച്ച ദിവ്യ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *