പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഗെയില്‍ ഓംവെദ്​ വിടവാങ്ങി

August 25, 2021
115
Views

ചെന്നൈ: പ്രമുഖ ഗ്രന്ഥകാരിയും സാമൂഹിക ശാസ്​ത്രജ്​ഞയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗെയില്‍ ഓംവെദ്​ നിര്യാതയായി .81 വയസ്സായിരുന്നു. ജാതി വിരുദ്ധ പ്രസ്​ഥാനം,ദലിത്​ രാഷ്​ട്രീയം, വനിതകളുടെ പോരാട്ടം തുടങ്ങിയ മേഖലകളില്‍ രാജ്യo അഭിനന്ദിക്കുന്ന പ്രശസ്​ത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഓംവെദ്​ നിരവധി മനുഷ്യാവകാശ സമരങ്ങളിലും പങ്കെടുത്തിരുന്നു .

ഭര്‍ത്താവും ആക്​ടിവിസ്റ്റുമായ ഭരത്​ പടങ്കറുമൊത്ത്​ സ്​ഥാപിച്ച ശ്രമിക്​ മുക്​തി ദളിനൊപ്പം അവസാനം വരെ കര്‍മരംഗത്ത്​ സജീവമായിരുന്നു.യുഎസിലെ മിനിയപോളിസില്‍ ജനിച്ച്‌​ അവിടെ കോളജ്​ വിദ്യാര്‍ഥിയായിരിക്കെയാണ്​ ഓംവെദ്​ സാമൂഹിക സേവന രംഗത്തെത്തുന്നത് .​ യുദ്ധവിരുദ്ധ പ്രസ്​ഥാനങ്ങള്‍ക്കൊപ്പമായിരുന്നു ഗെയിലിന്റെ അക്ഷീണമായ പോരാട്ടം.

ഗ്രാമീണ വികസനം, പരിസ്​ഥിതി, ലിംഗം, തുടങ്ങിയ മേഖലകളില്‍ യു.എന്‍.ഡി.പി, ഓക്​സ്ഫാം തുടങ്ങിയ മുന്‍നിര സ്​ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ഗവേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമൂഹിക പ്രസ്​ഥാനങ്ങളെ കുറിച്ച പഠനത്തിന്​ ഇന്ത്യയിലെത്തിയ അവര്‍ മഹാത്​മ ഫുലെയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായിരുന്നു . ‘പടിഞ്ഞാറേ ഇന്ത്യയിലെ ബ്രാഹ്​മണേത പ്രസ്​ഥാനം’ എന്നതായിരുന്നു ഗവേഷണ വിഷയം.കാലിഫോര്‍ണിയ യൂനിവേഴ്​സിറ്റിയില്‍നിന്ന്​ ഡോക്​ടറേറ്റ്​ സ്വന്തമാക്കിയ ഓംവെദ്​1983ല്‍ ഇന്ത്യന്‍ പൗരത്വം നേടിയിട്ടുണ്ട് .

ഡോ. ബാബസാഹെബ്​ അംബേദ്​കര്‍, മഹാത്​മ ഭൂലെ, കൊളോണിയല്‍ സൊസൈറ്റി- നോ​ണ്‍ ബ്രാഹ്​മിണ്‍ മൂവ്​മെന്‍റ്​ ഇന്‍ വെസ്​റ്റേണ്‍ ഇന്ത്യ, സീകിങ്​ ബീഗംപുര, ബുദ്ധിസം ഇന്‍ ഇന്ത്യ, ദളിത്​ ആന്‍റ്​ ഡെമോക്രാറ്റിക്​ റവലൂഷന്‍, അണ്ടര്‍സ്റ്റാന്‍റിങ്​ കാസ്റ്റ്​ എന്നിങ്ങനെ അറിയപ്പെട്ട 25 പുസ്​തകങ്ങള്‍ രചിച്ചിട്ടുണ്ട്​.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *