കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ ഗൂഡാലോചനാക്കേസില്‍ തുടര്‍നടപടികളിലെ സ്റ്റേ ഹൈക്കോടതി നീട്ടി.
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ ഗൂഡാലോചനാക്കേസില്‍ തുടര്‍നടപടികളിലെ സ്റ്റേ ഹൈക്കോടതി നീട്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്താൻ ഗണേഷ് കുമാറും സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരിയും വ്യാജരേഖ ചമച്ചെന്നാരോപിച്ച് അഡ്വ. സുധീര്‍ബാബു നല്‍കിയ കേസിലെ സ്റ്റേയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നീട്ടിയത്. ഹര്‍ജി ഒക്ടോബര്‍ 16ന് വീണ്ടും പരിഗണിക്കും.
കേസില്‍ നേരിട്ട് ഹാജരാകാന്‍ കീഴ്‌ക്കോടതി കഴിഞ്ഞ ദിവസം ഗണേഷ്‌കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടി ഹൈക്കോടതി ഉത്തരവായത്. ഇതോടെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഗണേഷ്‌കുമാര്‍ ഒഴിവായി. പരാതിക്കാരി പത്തനംതിട്ട ജയിലില്‍ കഴിയുമ്ബോള്‍ 25 പേജുള്ള കത്ത് തയാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്‌ണൻ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും 21 പേജുള്ള കത്താണെഴുതിയതെന്നും എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെ അടക്കം പേരുകള്‍ രേഖപ്പെടുത്തി നാലു പേജുകൂടി കൂട്ടിച്ചേര്‍ത്താണ് നല്‍കിയതെന്നുമാണ് സുധീര്‍ബാബുവിന്‍റെ പരാതി.