2-ാമത് മലപ്പുറം ജില്ലാ യൂത്ത് ഫുട്ബോള്‍ U-17 ചാമ്ബ്യൻഷിപ്പിന് തുടക്കമായി

September 27, 2023
45
Views

2-ാമത് മലപ്പുറം ജില്ലാ യൂത്ത് ഫുട്ബോള്‍ ചാമ്ബ്യൻഷിപ്പ് U – 17 വിഭാഗം ടൂര്‍ണമെന്റിന് വണ്ടൂര്‍ വി എം സി ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഇന്ന് (26/9/23) രാവിലെ തുടക്കമായി.


2-ാമത് മലപ്പുറം ജില്ലാ യൂത്ത് ഫുട്ബോള്‍ ചാമ്ബ്യൻഷിപ്പ് U – 17 വിഭാഗം ടൂര്‍ണമെന്റിന് വണ്ടൂര്‍ വി എം സി ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഇന്ന് (26/9/23) രാവിലെ തുടക്കമായി.

വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്ബര്‍ ശ്രീ അജ്മല്‍ കെ ടി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ കെ എഫ് എ എക്സികുട്ടീവ് മെമ്ബര്‍ പ്രഫ. പി. അഷറഫ്, എംഡി എഫ് എ ഹോണ. സെക്രട്ടറി ഡോ. പി എം സുധീര്‍ കുമാര്‍ , വൈസ് പ്രസിഡന്റ് സിറാജുദീൻ, കെ കെ കൃഷ്ണനാഥ് , ജോ . സെക്രട്ടറി കെ എ നാസര്‍, എക്സിക്യൂട്ടീവ് മെമ്ബര്‍ ഫിറോസ് , ഉമ്മര്‍ കെ പി എന്നിവര്‍ പങ്കെടുത്തു.

20 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ചാമ്ബ്യൻഷിപ്പിന്റെ ഫൈനല്‍ 30/9/23 ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ഇന്ന് നടന്ന മത്സരത്തില്‍ ഏറനാട് എഫ് എഫ് സി മഞ്ചേരി ടൈബ്രേകറില്‍ (4-0) സോക്കര്‍ ക്ലബ്ബ് മലപ്പുറത്തെയും , തിലകം തിരൂര്‍ക്കാട് 4-2 ന് എസ് ഡി എസ് തൃപ്പനച്ചിയേയും പരാജയപ്പെടുത്തി.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *