വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയില്‍ 100 രൂപ കുറവ് വരുത്തി.
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയില്‍ 100 രൂപ കുറവ് വരുത്തി. റസ്റ്റാറന്റുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ പാചകവാതക സിലിണ്ടറിന് ഡല്‍ഹിയില്‍ 1680 രൂപയാണ് പുതിയ വില.
അതേസമയം, വിമാന ഇന്ധന വിലയില്‍ 8.5 ശതമാനം വര്‍ധന വരുത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.
ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോ ലിറ്ററിന് 7728.38 രൂപ വര്‍ധിച്ച് 98,508.26 രൂപയായി. നാലു മാസത്തെ ഇടിവിനൊടുവില്‍ അന്താരാഷ്ട്ര വില വര്‍ധിച്ചതാണ് ഇന്ത്യയിലും വിമാന ഇന്ധന വില കൂടാനിടയാക്കിയത്. ജൂലൈ ഒന്നിന് കിലോ ലിറ്ററിന് 1476.79 രൂപ വര്‍ധിപ്പിച്ചിരുന്നു. അതിനുമുമ്ബ് നിരക്കില്‍ നാലു തവണ കുറവ് വരുത്തിയിരുന്നു.