പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച സ്വകാര്യ കമ്ബനിക്കെതിരെ പൊലീസ് കേസെടുത്തു

August 2, 2023
34
Views

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച സ്വകാര്യ കമ്ബനിക്കെതിരെ പൊലീസ് കേസെടുത്തു.

കിഴക്കമ്ബലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച സ്വകാര്യ കമ്ബനിക്കെതിരെ പൊലീസ് കേസെടുത്തു.

വാഴക്കുളം കീൻപടിയില്‍ പ്രവര്‍ത്തിക്കുന്ന കക്കാടൻ പ്ലൈവുഡ് കമ്ബനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഉടമക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തടിയിട്ടപറമ്ബ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയത്. അസമില്‍നിന്നുള്ള 10 കുട്ടികളെയാണ് പ്രത്യേക പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്. ജോലി കഴിഞ്ഞാലും ഇവരെ കമ്ബനിക്ക് പുറത്തുവിട്ടിരുന്നില്ല. കുട്ടികളെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *