നമ്മള്‍ ഒട്ടുമിക്ക ആഹാരസാധനങ്ങളിലും ചേര്‍ക്കുന്ന സാധനമാണ് ഇഞ്ചി.
നമ്മള്‍ ഒട്ടുമിക്ക ആഹാരസാധനങ്ങളിലും ചേര്‍ക്കുന്ന സാധനമാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ ഇഞ്ചി കറികളിലും ഒരു ഫ്‌ലേവറിനായി ഉപയോഗിക്കാറുണ്ട്.
എന്നാല്‍, ഭക്ഷ്യവസ്തുക്കളിലും അല്ലെങ്കില്‍ ഇഞ്ചി തിളപ്പിച്ചും മറ്റും ദിവസേന കഴിക്കുന്നതുകൊണ്ട് നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം.
പലരോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങള്‍ രോഗാണുക്കളെ അകറ്റി നിര്‍ത്താൻ സഹായിക്കുന്നു.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍സ് എന്ന സംയുക്തം നമ്മുടെ വായയിലുണ്ടാവുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടയുകയും വായസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും പുതുതായി അരിഞ്ഞ ഇഞ്ചി വായിലിട്ട് ചവയ്ക്കുക, അല്ലെങ്കില്‍ ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുക. ഇങ്ങനെ ചെയ്യുന്നത് വായിലുണ്ടാവുന്ന വരള്‍ച്ച ഇല്ലാതാക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.
ഛര്‍ദിയുള്ളപ്പോഴോ ഓക്കാനിക്കാൻ വരുമ്ബോഴോ ഇഞ്ചിനീര് കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ചില ഗര്‍ഭിണികള്‍ക്ക് കടുത്ത ഓക്കാനമായിരിക്കും. ആ സമയങ്ങളില്‍ഇഞ്ചി കഴിക്കുന്നത് ഓക്കാനം ശമിപ്പിക്കാൻ സഹായിക്കുന്നു.
ദഹനപ്രശ്നത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വസ്തുവാണ് ഇഞ്ചി. ഇഞ്ചിനീരില്‍ അടങ്ങിയിട്ടുള്ള വിവിധങ്ങളായ ധാതുക്കള്‍ ദഹന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഭക്ഷണത്തിന് മുമ്ബ് ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു. കൂടാതെ മലബന്ധം തടയാനും ഇഞ്ചി സഹായിക്കുന്നു.
ഇഞ്ചിയില്‍ ആൻറി ഓക്സിഡൻറുകള്‍ അടങ്ങിയിട്ടുണ്ട് അതിനാല്‍ ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സ്‌ട്രെസ്സ് കുറയ്ക്കുന്നതിനും ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും നീര് പോലുള്ള അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഹൃദ്രോഗം,രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ ആസുഖങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇഞ്ചി നല്ലൊരു പരിഹാരമാണ്.
പേശീ വേദനകള്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഇഞ്ചി കഴിച്ചാലുടനെ വേദന മാറുമെന്ന് കരുതേണ്ട. കാലക്രമേണ മാത്രമേ വേദനക്ക് ശമനം ലഭിക്കൂ. ഇഞ്ചി കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുന്നവര്‍ക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് പേശീവേദന കുറവാണെന്ന് പഠനംപറയുന്നു.
ഇഞ്ചി കഴിക്കുന്നത് കാൻസര്‍ വരാനുള്ള സാധ്യത കുറക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസേന ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്. വൻകുടലിലെ കാൻസര്‍, അണ്ഡാശയത്തിലെ കാൻസര്‍, സ്തനാര്‍ബുദം, സ്കിൻ കാൻസര്‍ തുടങ്ങിയ കാൻസറുകളുടെ വളര്‍ച്ച തടയാൻ ഇഞ്ചി നല്ലൊരു മരുന്നാണ്. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ ഗുണഫലങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണ്.
നമ്മുടെ ശരീരത്തില്‍ നല്ലൊരു ഇൻസുലിനായി പ്രവര്‍ത്തിക്കാൻ ഇഞ്ചി സഹായിക്കുന്നു എന്നാണ് ഈയിടെ നടന്ന പഠനം പറയുന്നത്. നല്ല ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ ഉള്ള വ്യക്തി ദിവസേന ഇഞ്ചി കഴിച്ചാല്‍ അയാളുടെ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ലെവലില്‍ എത്തുന്നു. രാവിലെ തന്നെ വെറും വയറ്റില്‍ ഇഞ്ചിയും നെല്ലിക്കയും ചേര്‍ത്ത് ജ്യൂസായോ അല്ലെങ്കില്‍ ഇഞ്ചി നീര് തേനില്‍ ചാലിച്ചോ കഴിക്കാവുന്നതാണ്.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കനുഭവപ്പെടുന്ന കഠിനമായ വയറുവേദന കുറക്കാൻ ഇഞ്ചി നല്ലൊരു മരുന്നാണ്. അതിനായി ഇഞ്ചിപ്പൊടിയോ ഇഞ്ചി നീരോ വെള്ളത്തില്‍ ചേര്‍ത്തോ തേനില്‍ ചേര്‍ത്തോ ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കുന്നത് നല്ലതാണ്. ഈ സമയത്ത് വേദന കുറയുന്നതുപോലെ തോന്നും.
സ്ഥിരമായി ഇഞ്ചി കഴിക്കുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവായിരിക്കും. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ദിവസേന അഞ്ച് ഗ്രാം വീതം ഇഞ്ചി കഴിച്ച രോഗികളില്‍ മൂന്ന് മാസംകൊണ്ട് കൊളസ്‌ട്രോള്‍ ലെവല്‍ കുറഞ്ഞതായി കണ്ടെത്തി.