കോവിഡിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് ശബരിമല അയ്യപ്പന് 50 ലക്ഷത്തിന്റെ സ്വർണകിരീടം

January 15, 2022
502
Views

ശബരിമല: കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കർണൂൽ ജില്ലക്കാരനായ ബിസിനസുകാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം ഭഗവാന് കാണിക്കയായി സമർപ്പിച്ചത്.

30 വർഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ വണങ്ങിയിരുന്നയാളായിരുന്നു സുബ്ബയ്യ. അടുത്തിടെ കോവിഡ് മൂർച്ഛിച്ച് 15 ദിവസത്തളം ഐ സി യുവിൽ മരണവുമായി മല്ലിട്ടു. അന്ന് നേർന്നതാണ് സ്വർണകിരീടം. പിന്നീട് കേരള ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമർപ്പണത്തിന് അവസരമൊരുക്കിയത്.

ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *