മുംബയ് : രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതില്‍ അതിവേഗം സര്‍ക്കാര്‍ മുന്നോട്ട് പോകുമ്ബോള്‍ വാക്സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.
ആരോഗ്യകാരണങ്ങളാലും, മതകാരണങ്ങളാലും വാകിസിനെടുക്കാന്‍ വിസമ്മതിക്കുന്നവരാണ് ഇവരിലേറെയും. കൊവിഡ് രാജ്യത്ത് ഏറെ ഭീഷണി ഉയര്‍ത്തിയ സംസ്ഥാനമായ മഹാരാഷ്ട്ര ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ്. ജനങ്ങളെ വാക്സിനിലേക്ക് ആകര്‍ഷിക്കുവാനായി സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെ രംഗത്തിറക്കാനാവുമോ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ സിനിമാ താരങ്ങളുടേയും മതനേതാക്കളുടേയും സഹായം തേടുമെന്ന് മഹാരാഷ്ട്ര പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു.
മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ വാക്സിനുകള്‍ എടുക്കുന്നതില്‍ ജനങ്ങള്‍ക്ക് വിമുഖതയുണ്ടെന്ന് സമ്മതിച്ച ആരോഗ്യ മന്ത്രി വാക്സിന്‍ എടുക്കുന്നതിനായി മുസ്ലീം സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ സല്‍മാന്‍ ഖാനെയും മതനേതാക്കളെയും ഉപയോഗിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മത നേതാക്കളും സിനിമാ നടന്മാരും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്, ആളുകള്‍ അവരെ ശ്രദ്ധിക്കും എന്നും മന്ത്രി രാജേഷ് ടോപെ പറഞ്ഞു. രാജ്യത്ത് കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നിലാണ്, എന്നാല്‍ ചില മേഖലകളില്‍ വാക്സിനേഷന്റെ വേഗത കുറവാണെന്നും അദ്ദേഹം പറഞ്ഞു.Dailyhunt