മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ല: കേരളത്തിന് കത്തയച്ച്‌ തമിഴ്‌നാട്

November 17, 2021
230
Views

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച്‌ കേരളത്തിന് വീണ്ടും കത്തയച്ച്‌ തമിഴ്‌നാട്. ഘടനാപരമായോ ഭൂമിശാസ്ത്ര പരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് കത്തില്‍ പറയുന്നു. റൂള്‍ കര്‍വ്വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുന്നുള്ളൂ. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കുമെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി കത്തില്‍ പറയുന്നു.

അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2014 മെയ് 14ലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് അണക്കെട്ടിന്റെ പരിപാലനം. കഴിഞ്ഞ മാസം 28ലെ സുപ്രീം കോടതിയുടെ ഇടക്കാല നിര്‍ദ്ദേശങ്ങളും അതേപടി നടപ്പാക്കുന്നുണ്ട്. മുല്ലരിയാറിന്റെ നിലവിലെ സ്ഥിതി വിവരിച്ചുള്ള കത്താണ് തമഴ്‌നാട് ചീഫ് സെക്രട്ടറി വി. ഇരൈഅന്‍പ് കേരള ചീഫ് സെക്രട്ടറി വി.പി ജോയിക്ക് അയaച്ചത്.

റൂള്‍ കര്‍വ്വ് അനുസരിച്ച്‌ ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാടിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 140.60 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. സെക്കന്‍ഡില്‍ 23000 ഘനയടിവവെള്ളം വീതം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ നിലവില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *