ന്യൂഡല്‍ഹി: ഓണ്‍ലൈൻ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ ചില രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നു. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ജൂണ്‍ നാല് വരെയെ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍തന്നെ സേവനം തുടരും.