ജിമെയിലിനെ വെല്ലാൻ ‘എക്‌സ് മെയി’ലുമായി ഇലോണ്‍ മസ്‌ക് വരുന്നു

February 24, 2024
0
Views

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച്‌ ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട്


ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച്‌ ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച ശതകോടീശ്വരൻ ഇലോണ്‍ മസ്‌ക് അടുത്തതായി ഉന്നം വെക്കുന്നത് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിനെയാണെന്നാണ് റിപ്പോർട്ട്.

ഒരു എക്‌സ് ഉപഭോക്താവിന്റെ ചോദ്യത്തിന് മസ്‌ക് നല്‍കിയ മറുപടിയാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.

‘നമ്മള്‍ എന്ന് എക്‌സ് മെയില്‍ നിര്‍മിക്കും?’ എന്ന ചോദ്യത്തിന് മസ്‌ക് ‘അത് വരുന്നുണ്ട്’ എന്നാണ് മറുപടി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

എക്‌സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് തൻ ലക്ഷ്യമിടുന്നത് എന്ന് നേരത്തെ തന്നെ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ എക്‌സ് മെയില്‍ എന്നൊരു ഇമെയില്‍ സേവനം കമ്ബനി അവതരിപ്പിക്കുന്നത് അത്ഭുതപ്പെടേണ്ട കാര്യമില്ല.

അത് ജിമെയിലിന് വെല്ലുവിളിയാവുമോ എന്നുള്ളതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. എന്നാല്‍ എക്‌സ്‌മെയില്‍ നിലവില്‍ വന്നാല്‍ അത് എക്‌സ്.കോം എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലും ഉള്‍പ്പെടുത്തുമെന്നും വിവരങ്ങള്‍ വരുന്നുണ്ട്.

ഇതിന് മുമ്ബും ഇത്തരം വലിയ പ്രഖ്യാപനങ്ങള്‍ കമന്റുകളിലൂടെ ഇലോണ്‍ മസ്‌ക് നടത്തിയിട്ടുണ്ട്. എക്‌സില്‍ ഇതിനകം തന്നെ വമ്ബൻ മാറ്റങ്ങള്‍ അവതരിപ്പിച്ച മസ്‌ക് ഒരു ഇമെയില്‍ സേവനം കൂടി എക്‌സിന്റെ ഭാഗമായി തുടങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *