ഗ്രാൻഡ് മാസ്റ്ററാകുന്ന ആദ്യ സഹോദരങ്ങള്‍
ചെസിലെ ഇന്ത്യൻ വിസ്മയം പ്രഗ്നാനന്ദ രമേഷ് ബാബുവിനെപ്പോലെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക്
ഗ്രാൻഡ് മാസ്റ്ററാകുന്ന ആദ്യ സഹോദരങ്ങള്‍
ചെസിലെ ഇന്ത്യൻ വിസ്മയം പ്രഗ്നാനന്ദ രമേഷ് ബാബുവിനെപ്പോലെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് കരുക്കള്‍ നീക്കി മുന്നേറുകയാണ് സഹോദരി വൈശാലി രമേഷ് ബാബും.
കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഗ്രാൻഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ താരമായി മാറി വൈശാലി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സ്പെയിനില്‍ നടന്ന ഐ.വി.എല്‍ ലൊബ്രെഗറ്റ് ഓപ്പണില്‍ ഗ്രാൻഡ്മാസ്റ്റര്‍ പോരാട്ടത്തിലാണ് വൈശാലിയുടെ നേട്ടം.
പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ വനിതാ താരം ഗ്രാൻഡ് മാസ്റ്റര്‍ പദവിയിലെത്തുന്നത്. ഗ്രാൻഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരങ്ങള്‍ എന്ന അപൂര്‍വ നേട്ടവും പ്രഗ്നാനന്ദയും വൈശാലിയും സ്വന്തമാക്കി. ചെസ് ഒളിമ്ബ്യാഡിലും ഏഷ്യൻ ഗെയിംസിലുമെല്ലാം മിന്നിത്തിളങ്ങി ഇരുവരും. കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യ വനിതാ ഗ്രൻഡ് മാസ്റ്റര്‍ പദവിയും.
പ്രഗ്നാനന്ദ ചെസില്‍ തരംഗമായപ്പോള്‍ പലപ്പോഴും വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നു, വൈശാലിക്ക്. അനിയനെപ്പോലെ കളിക്കാനൊന്നും അവള്‍ക്കാകില്ലെന്നും അത്രത്തോളമൊന്നും എത്താനാകില്ലെന്നും പരിഹാസങ്ങളുണ്ടായി. എന്നാല്‍ അതിനെല്ലാം ചതുരുംഗക്കളത്തിലെ ചടുല നീക്കങ്ങള്‍ കൊണ്ട് മറുപടി കൊടുത്ത് വൈശാലി വിമര്‍ശകരുടെ വായടപ്പിച്ചു.