ഇന്ത്യയിലെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകള്‍’ നാളെ സര്‍വീസ് ആരംഭിക്കും
ഇന്ത്യയിലെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകള്‍’ നാളെ സര്‍വീസ് ആരംഭിക്കും . ഡല്‍ഹിയിലാണ് ബസ് സര്‍വീസ്.
ഇന്ത്യൻ ഓയിലിന്റെ സഹകരണത്തോടെ ഡല്‍ഹി, ഹരിയാന, യുപി എന്നിവിടങ്ങളിലാണ് 15 ബസുകള്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
ഡല്‍ഹിയില്‍ 2 ബസുകള്‍ നാളെ ഓടിത്തുടങ്ങും. ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങള്‍ നിലവിലുണ്ടെങ്കിലും, പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ ഹൈഡ്രജൻ’ ഉപയോഗിച്ചുള്ള ബസ് സര്‍വീസ് ഇതാദ്യമാണ്.
ലഡാക്കിലെ ലേയില്‍ കഴിഞ്ഞ മാസം നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ കീഴില്‍ ഹൈഡ്രജൻ ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.