ഗ്രീൻ ഹൈഡ്രജൻ ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ ; സവിശേഷതകള്‍ ഇങ്ങനെ

September 24, 2023
40
Views

ഇന്ത്യയിലെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകള്‍’ നാളെ സര്‍വീസ് ആരംഭിക്കും

ഇന്ത്യയിലെ ആദ്യ ‘ഗ്രീൻ ഹൈഡ്രജൻ ബസുകള്‍’ നാളെ സര്‍വീസ് ആരംഭിക്കും . ഡല്‍ഹിയിലാണ് ബസ് സര്‍വീസ്.

ഇന്ത്യൻ ഓയിലിന്റെ സഹകരണത്തോടെ ഡല്‍ഹി, ഹരിയാന, യുപി എന്നിവിടങ്ങളിലാണ് 15 ബസുകള്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

ഡല്‍ഹിയില്‍ 2 ബസുകള്‍ നാളെ ഓടിത്തുടങ്ങും. ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങള്‍ നിലവിലുണ്ടെങ്കിലും, പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ ഹൈഡ്രജൻ’ ഉപയോഗിച്ചുള്ള ബസ് സര്‍വീസ് ഇതാദ്യമാണ്.

ലഡാക്കിലെ ലേയില്‍ കഴിഞ്ഞ മാസം നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ കീഴില്‍ ഹൈഡ്രജൻ ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *