പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം നടക്കേണ്ട വിവാഹങ്ങള്‍ മാറ്റിവച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് ഗുരുവായൂര്‍ ദേവസ്വം.
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം നടക്കേണ്ട വിവാഹങ്ങള്‍ മാറ്റിവച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് ഗുരുവായൂര്‍ ദേവസ്വം.
സുരക്ഷ പരിഗണിച്ച് സമയക്രമത്തില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തത്. വിവാഹങ്ങള്‍ മാറ്റിവച്ചുവെന്ന പ്രചാരണം തെറ്റാെണന്നും അഡ്മിനിസ്ട്രേറ്റര്‍ കെ.പി വിനയന് അറിയിച്ചു.
അടുത്ത ബുധനാഴ്ച രാവിലെയാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. അന്നേ ദിവസം 40 ഓളം വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നിശ്ചയിച്ചിരിക്കുന്നത്. മുഹൂര്‍ത്തം തെറ്റാതെ വിവാഹം നടത്തി വീടുകളില്‍ പ്രവേശിക്കണമെന്ന് വിവാഹ സംഘം അറിയിച്ചതിനാല്‍ വിവാഹങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന സമയത്തുമാത്രം 12 വിവാഹങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ആ വിവാഹങ്ങള്‍ക്ക് പ്രത്യേകം പാസ് നല്‍കുമെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ ഗുരുവായൂരില്‍ എത്തുന്ന മോദി ക്ഷേത്ര ദര്‍ശനവും നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിലും പങ്കെടുക്കുന്നുണ്ട്.
എന്നാല്‍, മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ വിവാഹങ്ങള്‍ മാറ്റിവച്ചുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.വസിഫ് പറഞ്ഞു. പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാതെ മറച്ചുവയ്ക്കുകയാണെന്നും വസീഫ് പറഞ്ഞു.