കനത്ത മൂടല്‍ മഞ്ഞ്; 2 പെണ്‍കുട്ടികളെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു, ഒരാള്‍ മരിച്ചു; സംഭവം യു പിയില്‍

January 13, 2024
39
Views

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച്ച അവ്യക്തമായതിനാല്‍ രണ്ട പെണ്‍കുട്ടികളെ ട്രെയിന്‍ ഇടിച്ച്‌ തെറിപ്പിച്ചു.

ലഖ്‌നൗ; കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച്ച അവ്യക്തമായതിനാല്‍ രണ്ട പെണ്‍കുട്ടികളെ ട്രെയിന്‍ ഇടിച്ച്‌ തെറിപ്പിച്ചു.

സംഭവത്തില്‍ കാജോള്‍ എന്ന പെണ്‍കുട്ടി മരിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വര്‍ഷയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടിയെ ഒറായിയിലുളള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് അറിയിച്ചു.

റെയില്‍വേ ക്രോസിങ് മറികടക്കവേയായിരുന്നു ഇരുവരെയും ട്രെയിന്‍ തട്ടിയത്. എന്നാല്‍ ട്രെയിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.റെയില്‍വേ ക്രോസിങിന് സമീപം താമസിക്കുന്ന ജനങ്ങള്‍ക്ക് പോലീസ് അപകടസാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *