ഈ വര്‍ഷത്തെ ഹജ്ജ് സീസണ് ഔദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍ റബീയ അറിയിച്ചു.
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണ് ഔദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍ റബീയ അറിയിച്ചു.
എ.ഐ സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ച് ഏറ്റവും മികച്ച സേവനങ്ങളാണ് തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍നിന്ന് 1,75000 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക.
ജിദ്ദയില്‍ നടന്ന ഹജ്ജ്, ഉംറ എക്സിബിഷന്റെ സമാപനത്തോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് സീസണ് ഔദ്യോഗിക തുടക്കം കുറിച്ചത്. നാല് ദിവസം നീണ്ടു നിന്ന പരിപാടിയില്‍ ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ രക്ഷാകര്‍തൃത്വത്തിന് സൗദി രാജാവിനും പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചവര്‍ക്കും ഹജ്ജ്, ഉംറ മന്ത്രി നന്ദി അറിയിച്ചു.
പുണ്യ ഭൂമിയിലെത്തുന്ന വിശ്യാസികള്‍ക്ക് ലോകോത്തര സേവനങ്ങളും സുരക്ഷയും ലഭ്യമാക്കുന്നതിനായി സൗദി വിഷൻ 2030-ന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. തീര്‍ഥാടകരുടെ പാര്‍പ്പിട സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക് സേവനങ്ങള്‍ യാത്രാ സൗകര്യങ്ങള്‍, കാറ്ററിങ് സേവനങ്ങള്‍, എന്നിവയില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാൻ ഒന്നിലധികം കരാറുകളിലും സമ്മേളനത്തില്‍ ഒപ്പുവെച്ചു.