സമ്പത് സമൃദ്ധിയുടെ കാലമാണ് ഓണക്കാല०. കേരളത്തിലെ ജാതിമതഭേദമില്ലാതെ ആഘോഷിക്കുന്ന ആചരിക്കുന്ന ഉത്സവപ്രതീതമായ കാലം. എന്നാൽ കൊറോണ പടർന്നു പിടിച്ചതോടെ ജനങ്ങൾ ഈ ഓണക്കാലത്തു० പല കുടുംബങ്ങളും കൂടുതൽ കഷ്ടതയിലായി.
ഈ സാഹചര്യത്തിലാണ് ഓണത്തെ വരവേല്കാൻ കൊറോണയിലൂടെ ഉണ്ടായ കഷ്ടതകളിൽ പെട്ടവർക്കൊരു കൈത്താങ്ങായി കൊട്ടാരക്കരയിലെ കാർമ്മൽ പാസ്റ്റർ പി കെ മാത്യൂവിന്റെ കുടു०ബവും ചെങ്ങന്നൂരിലെ ആൽത്രമൂട്ടിൽ കുടുംബത്തിലെ ഐപ്പ് ഈപ്പന്റെയും മാതാപിതാക്കളുടെ പാവന സ്മരണാർത്ഥ०. മക്കള്ളായ നീനയും ജോസഫ് ഈപ്പനും ഓണക്കിറ്റുകൾ നല്കാൻ ആഗ്രഹിച്ചത്.
പത്മാചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് ഈ പുണ്യ സേവന കർമ്മ० അവർ യാഥാർത്ഥ്യമാക്കിയത്. അതിനായി അർഹതപ്പെട്ട പാലക്കാട്ടെ വടക്കൻ ഞ്ചേരി. മംഗലം ഡാം മുടപ്പല്ലൂർ നെന്മാറ എന്നിവടങ്ങളിലുള്ളവർക്ക് ഓണക്കിറ്റുകൾ നല്കി