കൊച്ചി: എറണാകുളം പെരുമ്ബാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം. 180 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കിണറുകളില്‍ ക്ലോറിനേഷൻ നടത്തി വിതരണം ചെയ്യുന്ന ജലത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
രണ്ടാഴ്ച മുമ്ബാണ് പെരുമ്ബാവൂരിലെ വേങ്ങൂർ , മുടക്കുഴ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് രണ്ടു പഞ്ചായത്തുകളിലും രോഗം വ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അൻപതോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.
ഭാരിച്ച ചികിത്സാ ചിലവ് കാരണം ചികിത്സക്കുള്ള പണം കണ്ടെത്താൻ പലരും ബുദ്ധിമുട്ടുകയാണ്. പ്രാദേശിക സാമൂഹ്യദുരന്തമായി കണ്ട് ചികിത്സാ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.
മഞ്ഞപ്പിത്തം ബാധിച്ചാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ശരീരവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍.
നിങ്ങള്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കുകയോ അല്ലെങ്കില്‍ രോഗനിര്‍ണയം നടത്തുകയോ ചെയ്താല്‍, ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ പ്രധാനമാണ് ഒപ്പം നിങ്ങളുടെ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി അധികാരികളെയും വിവരം അറിയിക്കണം. അവര്‍ക്ക് അടിസ്ഥാന കാരണം നിര്‍ണ്ണയിക്കാനും ഉചിതമായ ചികിത്സ നല്‍കാനും കഴിയും.