കൊച്ചി: ഉത്തരേന്ത്യന്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസ് അന്വേഷിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐ വിനോദ് കൃഷ്ണക്ക് എതിരെ എന്ത് കൊണ്ട് ക്രിമിനല്‍ കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി.
പൊലിസുകാരന് എതിരെ പരാതി കിട്ടിയിട്ടില്ലെന്നും അമ്മയുടെ മൊഴി എടുത്തപ്പോള്‍ ആരോപണം ഉന്നയിച്ചതല്ലാതെ പരാതി ആയി തന്നിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. മാത്രമല്ല, പരാതിക്കാരില്‍നിന്ന് പൊലിസ് വാങ്ങിയ പണം തിരികെകൊടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്‌ഐ വിനോദ് കൃഷ്ണ താമസ സൗകര്യം, യാത്ര ചിലവ് എന്നിവക്കായി പരാതിക്കാരിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയത് തെറ്റാണെന്നും കോടതി പറഞ്ഞു. പൊലിസുകാരനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കുകയും കേസ് അടുത്ത മാസം ആദ്യവാരം പരിഗണിക്കാന്‍ നിശ്ചയിക്കുകയും ചെയ്തു.