സംസ്ഥാനത്ത് ഈ വര്‍ഷം 1046 പേര് എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്.
കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം 1046 പേര് എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 13,54,875 പേരാണ് പരിശോധന നടത്തിയത്.
6,48,142 പുരുഷന്മാരും 7,01979 സ്ത്രീകളും 4753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനക്ക് വിധേയരായത്. ഇതില്‍ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്ബത് ട്രാൻസ്ജെൻഡറുകളും പോസിറ്റിവായി.
എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ദേശീയ തലത്തില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്. 2025ഓടെ പുതിയ എച്ച്.ഐ.വി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരില്‍ ആരംഭിച്ചിട്ടുണ്ട്.
95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. സമൂഹങ്ങള്‍ നയിക്കട്ടെ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.