ടൈം ടേബിള്‍ എത്തി; ക്രിസ്മസ് പരീക്ഷ 12 മുതല്‍

November 29, 2023
13
Views

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കും.

ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക. എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22-ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്‌ക്കും. ജനുവരി ഒന്നിന് തുറക്കും.

ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ക്കായി മുൻപുണ്ടായിരുന്ന രീതിയില്‍ സര്‍ക്കാര്‍ തന്നെ ചോദ്യ പേപ്പര്‍ തയ്യാറാക്കി നല്‍കും. വൊക്കേഷണല്‍ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നല്‍കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *